Sunday, May 29, 2011

മാര്‍ക്ക്‌ലിസ്റ്റ്‌, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

 

മാര്‍ക്ക്‌ ലിസ്റ്റ് ഇനിയും സ്കൂളില്‍ എത്തിയിട്ടില്ല… ജൂണ്‍ 15 ന് മുന്‍പ്‌ എത്തിക്കും എന്നറിയുന്നു. സ്കൂളില്‍ കിട്ടുന്ന മുറയ്ക്ക് ഒരു ദിവസം മാര്‍ക്ക്‌ ലിസ്റ്റ്, ടി.സി., കോണ്ടക്റ്റ്‌ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്.

മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ സ്കൂള്‍ വശം ബന്ധപ്പെട്ടു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചു ട്രഷറിയില്‍ പണം അടച്ച രസീത് സഹിതം സ്കൂളില്‍ തന്നെ തിരികെ നല്‍കേണ്ടതാണ്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡയറക്റ്ററേറ്റ്‌ ഇഷ്യൂ ചെയ്യുന്നതനുസരിച്ച് സ്കൂളില്‍ നിന്നും അവ വിതരണം ചെയ്യുന്നതായിരിക്കും.

പുതിയ അധ്യയന വര്‍ഷം

 

പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്. പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. പ്ലസ്‌ടു ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ ക്ലാസ്സുകളിലേയ്ക്ക് വേണ്ട ടെക്സ്റ്റ്‌ ബുക്കുകള്‍ മിക്കവാറും എല്ലാം തന്നെ എത്തിക്കഴിഞ്ഞു. കൂടുതല്‍ മികവോടെ പുത്തന്‍ പ്രതീക്ഷകളുമായി നമുക്ക് ഒരുമിച്ചു നീങ്ങാം… ഒരു നല്ല കലാലയ ജീവിതം ആശംസിച്ചുകൊണ്ട്…..

പരീക്ഷാഫലം

ഇക്കൊല്ലത്തെ പ്ലസ്‌ ടു പരീക്ഷയുടെ റിസള്‍ട്ട്‌ എല്ലാരും അറിഞ്ഞിരിക്കുമല്ലോ. വളരെ നല്ല വിജയമാണ് മേലടൂര്‍ സമിതി ഹയര്‍ സെക്കന്ററി സ്കൂള്‍ നേടിയിരിക്കുന്നത് എന്നതില്‍ നമുക്കഭിമാനിക്കാം. 89 ശതമാനം വിജയമാണ് നമ്മള്‍ നേടിയിരിക്കുന്നത്. ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ പല ക്ലാസ്സിനും ഇതിലും നല്ല വിജയശതമാനം ഉണ്ട്. എല്ലാ വിദ്യാര്‍ഥികളെയും ഇത്തരുണത്തില്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു.

   കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. വെറും രണ്ടു കുട്ടികള്‍ മാത്രമാണ് ഉപരിപഠനത്തിനു അര്‍ഹത നേടാത്തത്. ഓരോ വര്ഷം കഴിയുന്തോറും മികവില്‍ നിന്ന് മികവിലെയ്ക്ക് കുതിക്കുന്ന മേലടൂരിനു എല്ലാവിധ ഭാവുകങ്ങളും….

Friday, April 1, 2011

മധ്യവേനലവധി എത്തിപ്പോയി

അങ്ങനെ പരീക്ഷകളെല്ലാം കഴിഞ്ഞു. പലതും പരീക്ഷണങ്ങളായിരുന്നു. എന്നാലും ഈ വര്‍ഷത്തിലെ പരീക്ഷകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതില്‍ സന്തോഷം. രണ്ടാം വര്‍ഷക്കാരുടെ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഒന്നാം വര്‍ഷം ഫിസിക്സ്‌ തുടങ്ങിയവ കുറച്ചു ബുദ്ധിമുട്ടാണെന്ന അഭിപ്രായം കുട്ടികളുടെ ഇടയില്‍ ഉണ്ട്. കുട്ടികള്‍ക്ക് ഇനി ആഘോഷത്തിന്‍റെ കാലം. അധ്യാപകര്‍ക്ക് ഏപ്രില്‍ നാലാം തിയതി മുതല്‍ പേപ്പര്‍ നോട്ടം തുടങ്ങുകയാണ്. മിക്കവാറും മെയ്‌ മാസത്തിലും തീരാന്‍ വഴിയില്ല. അതിനിടക്ക് ഇലക്ഷന്‍ വരുന്നുണ്ട്. ജൂണില്‍ സ്കൂള്‍ തുറക്കേണ്ട സമയം ആകുമ്പോഴെക്കുമേ പേപ്പര്‍ നോട്ടം തീരാന്‍ വഴിയുള്ളൂ. അങ്ങനെയെങ്കില്‍ എല്ലാ കൊല്ലവും നടത്താറുള്ള വെകേഷന്‍ ക്ലാസ്സുകള്‍ ഇത്തവണ ഉണ്ടാകില്ല.

Tuesday, March 15, 2011

ചിക്കന്‍പോക്‌സിനെ ശ്രദ്ധിക്കുക...

ചൂടുകാലം വന്നെത്തിയതോടെ ചിക്കന്‍പോക്‌സ് പലയിടങ്ങളിലും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ കാലാവസ്ഥയില്‍ ഇത് അതിവേഗം പടരും.
         രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക.
       ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം.

Thursday, March 10, 2011

Practical exams are OVER

പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇന്നത്തോടെ കഴിഞ്ഞു. CE മാര്‍ക്കുകള്‍ അയച്ചു കൊണ്ടിരിക്കുന്നു. ഇനി തിയറി പരീക്ഷകള്‍ മാത്രം. ഈ തിങ്കളാഴ്ച അതും തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. നന്നായി പഠിച്ചു പ്രാര്‍ഥിച്ചു ഒരുങ്ങി വരാന്‍ മറക്കല്ലേ. ഹാള്‍ ടിക്കറ്റ്‌ നിര്‍ബന്ധമാണ്.

Tuesday, March 8, 2011

ഫിസിക്സ്‌,കെമിസ്ട്രി,മാത്തമാറ്റിക്സ്

ഫിസിക്സ്‌,കെമിസ്ട്രി,മാത്തമാറ്റിക്സ് വിഷയങ്ങള്‍ ഈ വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിനായി പരിഗണിക്കുമല്ലോ. അതിനാല്‍ ഈ വിഷയങ്ങള്‍ക്ക് ഈ വര്ഷം മുതല്‍ ഡബിള്‍ വാല്യവേഷന്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌. ഈ വിഷയങ്ങള്‍ക്ക് മാത്രം പ്രത്യേക ഉത്തരക്കടലാസ്‌ ആണ് ഈ വര്‍ഷം മുതല്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ബാര്‍കോഡ് ഉള്ള ഉത്തരക്കടലാസ് ആണ്. അതിനാല്‍ അത് പ്രത്യേകം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ. ഉത്തരക്കടലാസ്സില്‍ ഒരു കാരണ വശാലും സ്വന്തം പേരോ മറ്റു തിരിച്ചറിയാനുള്ള അടയാളങ്ങളോ ഉണ്ടാകാന്‍ പാടുള്ളതല്ല. എന്തെങ്കിലും സംശയം ഉള്ളവര്‍ സ്കൂളുമായി ബന്ധപ്പെടുക.

Saturday, March 5, 2011

Practical Exams

പ്രാക്ടിക്കല്‍ പരീക്ഷകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ വലിയ കുഴപ്പമില്ലാതെ പൂര്‍ത്തിയാക്കുന്നുമുണ്ട്. എങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ല. ഒന്നു കൂടെ നന്നായി ഒരുങ്ങി വന്നെങ്കില്‍ ! ഇനി തിയറി പരീക്ഷയ്ക്കായ്‌ പഠിക്കാന്‍ വൈകരുത്. ഇപ്പോഴും പലരെയും അവിടെയും ഇവിടെയും കറങ്ങി നടക്കുന്നത് കാണാം. എന്നാണാവോ ഇവര്‍ക്കെല്ലാം ഇനി നല്ല ബുദ്ധി തോന്നുന്നത്.

Wednesday, March 2, 2011

പരീക്ഷ

വീണ്ടും ഒരു പരീക്ഷാക്കാലം. മറ്റു താല്‍പര്യങ്ങള്‍ എല്ലാം തല്‍ക്കാലം മാറ്റി വയ്ക്കാം. പരീക്ഷകളെ നല്ല രീതിയില്‍ ഒരുങ്ങി നേരിട്ടു നമ്മുടെ ആത്മ വിശ്വാസം വാനോളം ഉയര്‍ത്താം. ഒരു നല്ല നാളെക്കായി അല്പം ബുദ്ധിമുട്ടാം. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ!!!